
രജപുത്ര ബാനറിൽ എം രഞ്ജിത്ത് നിർമ്മാണം നിർവഹിച്ച് മോഹന്‍ലാല്‍ - ശോഭന കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന "തുടരും" ചിത്രത്തിലെ ഗാനം യുട്യൂബിൽ ട്രെന്‍ഡിംഗ് നമ്പര്‍ 1 ആയി തുടരുന്നു(THUDARUM). കണ്‍മണിപ്പൂവേ എന്നാരംഭിക്കുന്ന ഗാനത്തിന് യുട്യൂബില്‍ ഇതിനകം 2.3 മില്യണിലധികം കാഴ്ചകളാണ് ഇതിനോടകം ലഭിച്ചത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. എം ജി ശ്രീകുമാര്‍ ശബ്ദം നൽകിയ ഗാനത്തിന്റെ സംഗീതം നിർവഹിച്ചത് ജേക്സ് ബിജോയ് ആണ്.
15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്ന ചിത്രം പൂർത്തീകരിക്കാൻ പല ഷെഡ്യൂളുകളായി നടന്ന 99 ദിവസം എടുത്തു. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.