അപ്രതീക്ഷിതമായ കണ്ടുമുട്ടൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ചിത്രം പങ്കുവച്ച് ചാക്കോച്ചനും ഭാവനയും | Kunchacko Boban

ഭാവന "ഓള്‍ ടൈം ഫേവറൈറ്റ്" എന്ന ഹാഷ്ടാഗോടെയാണ് തന്റെ അക്കൗണ്ടിൽ ചിത്രം പങ്കിട്ടത്.
Kunchacko Boban
Published on

അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കിട്ട് നടൻ കുഞ്ചാക്കോ ബോബനും നടി ഭാവനയും(Kunchacko Boban)! അവിചാരിതമായ ഈ കണ്ടുമുട്ടൽ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വിമാനത്താവളത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.

"അഭിനയിച്ച ആദ്യ സിനിമ മുതല്‍ എനിക്ക് അറിയാവുന്ന ബബ്ലി ഗേളിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും അവള്‍ ധീരമായി നേരിട്ട് മുന്നേറുന്നത് കാണുമ്പോള്‍ സന്തോഷം" - എന്ന അടികുറിപ്പോടെയാണ് ചാക്കോച്ചൻ ചിത്രം പങ്കുവച്ചത്. എന്നാൽ ഭാവന "ഓള്‍ ടൈം ഫേവറൈറ്റ്" എന്ന ഹാഷ്ടാഗോടെയാണ് തന്റെ അക്കൗണ്ടിൽ ചിത്രം പങ്കിട്ടത്. ഗീതുമോഹന്‍ദാസ് അടക്കമുള്ള താര നിര കമന്റുകളുമായി ഇരുവരുടെയും ചിത്രങ്ങൾക്ക് താഴെ എത്തി. ഇരുവരുടേയും ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com