

നടിയും മോഡലുമായ ‘മസ്താനി’ എന്നറിയപ്പെടുന്ന നന്ദിത ശങ്കര വിവാഹിതയായി. ഗായകനും സൗണ്ട് എൻജിനീയറുമായ റോഷനാണ് വരൻ. ഏറെക്കാലമായി ഇരുവരും സുഹൃത്തുക്കളാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവാഹിതയായതായി അറിയിച്ചത്.
‘ഇന്ന് നല്ലൊരു ബിസി ഡേ ആയിരുന്നു’, എന്ന കുറിപ്പോടെയാണ് നന്ദിത റോഷനൊപ്പമുള്ള വിവാഹചിത്രം പങ്കുവെച്ചത്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ച് ഇരുവരും ജൂണില്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ആന്റണി വർഗീസ് പെപ്പെ നായകനായി എത്തിയ 'ഓ മേരി ലൈല' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ മസ്താനി അരങ്ങേറ്റം കുറിച്ചിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായും മസ്താനി സജീവമാണിപ്പോൾ. സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരാണ് മസ്താനിക്കുള്ളത് . ബോൾഡ് ഫോട്ടോഷൂട്ട് നടത്തി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവാറുമുണ്ട്.