
കലാഭവൻ സരിഗയെ ഹോട്ട്സീറ്റിലിരുത്തി ശാരിക കെബിയുടെ അഭിമുഖം. ബിഗ് ബോസ് വീട്ടിൽ നടന്ന അഭിമുഖത്തിൻ്റെ പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. 'നിങ്ങൾ ഗ്രൂപ്പിസം കാണിക്കുന്ന വൃത്തികെട്ട സ്ത്രീയല്ലേ?' എന്ന് അഭിമുഖത്തിൽ ശാരികെ കെബി ചോദിക്കുന്നു. ബിന്നി, അപ്പാനി ശരത്, അക്ബർ ഖാൻ തുടങ്ങിയവരും ഈ സദസ്സിലുണ്ട്.
"നിങ്ങൾ അതിവിദഗ്ദമായിട്ട് ഗ്രൂപ്പിസം കാണിച്ച് പുറത്തുനിന്ന് ചിരിച്ച് കാണിക്കുന്ന വൃത്തികെട്ട സ്വഭാവം ജനങ്ങൾ മുഴുവൻ കണ്ടതാണ്" എന്ന് ശാരിക പറയുമ്പോൾ, ‘അത് കാണണമല്ലോ’ എന്ന് സരിഗ മറുപടി പറയുന്നു.
"നിങ്ങളുടെ ഹസ്ബൻഡിനെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഓടിക്കാൻ വേണ്ടി മാത്രമാണോ നിങ്ങൾ ഇത് ചെയ്തത്?" എന്ന് ശാരിക ചോദിക്കുന്നു. "അപ്പോൾ നിങ്ങൾക്ക് ഒരു കാമുകനുണ്ട്" എന്ന് ശാരിക പറയുമ്പോൾ "ഒന്നല്ല, കുറേയെണ്ണം ഉണ്ട്" എന്ന് സരിഗ മറുപടി നൽകുന്നു. ‘നിങ്ങളുടെ വശീകരണം’ എന്ന് പറയുമ്പോൾ സംഘം ചേർന്ന് ഇവർ ശാരികയെ പൊതിയുന്നു.