
ബോളിവുഡിന്റെ എക്കാലത്തെയും താരരാജാവാണ് ഷാരൂഖ് ഖാന്‍. കോടികണക്കിന് ആരാധകരുള്ള കിംഗ് ഖാനെ പലരും പല കാര്യങ്ങളില്‍ മാതൃകയാക്കാറുണ്ട്. 58 വയസായിട്ടും ഇപ്പോഴും യുവത്വത്തോടു കൂടി നില്‍ക്കാന്‍ സാധിക്കുന്ന താരത്തിന്റെ ഒരു ദിവസം എങ്ങനെയാണ്, എന്തൊക്കെയാണെന്ന് അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്പര്യമുണ്ട്. ഇപ്പോഴിതാ അതേപ്പറ്റി മനസ് തുറന്നിരിക്കുകയാണ് ഷാരൂഖ്.
'ദി ഗാര്‍ഡിയന്' നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ തന്റെ ഒരു ദിവസത്തെ ദിനചര്യയെ കുറിച്ച് പറയുന്നത്. 'ഞാന്‍ നാല് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. രാവിലെ 5 മണി മുതല്‍ ഒന്‍പത് മണിവരെയാണ് ഉറങ്ങുന്ന സമയം. ജോലി കഴിഞ്ഞ് വരാന്‍ രാത്രി രണ്ട് മണിയാകും, 30 മിനിറ്റ് ജിമ്മില്‍ വർക്ക് ഔട്ട് ചെയ്യും, വര്‍ക്ക് ഔട്ടും കുളിയും കഴിഞ്ഞ് ഉറങ്ങാന്‍ പോകും. വലിയ അളവിലുള്ള ഭക്ഷണം ഒരു ദിവസം ഒരൊറ്റ തവണ മാത്രമേ കഴിക്കാറുള്ളു'- ഷാരൂഖ് പറയുന്നു.