
സ്വന്തമായി ബോട്ട് വാങ്ങി ഗായകൻ എം.ജി.ശ്രീകുമാർ. പത്തോളം പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടാണ് ഗായകൻ സ്വന്തമാക്കിയത്. ബോട്ടിന്റെ പൂജാകർമങ്ങൾ നിര്‍വഹിച്ച ശേഷമാണ് വെള്ളത്തിൽ ഇറക്കിയത്.
എം.ജി.ശ്രീകുമാറും ഭാര്യയും ബോട്ടിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോയും ബോട്ടിന്റെ പൂജാകർമങ്ങൾ നിര്‍വഹിച്ച തന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വലിയ സ്വീകാര്യതയാണ് പോസ്റ്റിനു ലഭിക്കുന്നത്. ‘ബോട്ട് ഇറക്കി അടി പൂക്കുറ്റി’ എന്നാണ് ഒരാൾ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
മുളവുകാട് പഞ്ചായത്തിൽ ബോള്‍ഗാട്ടിക്ക് സമീപം കായലോരത്താണ് എം.ജി.ശ്രീകുമാറിന്റെ വീട്. വീട്ടിൽ നിന്നുള്ള യാത്രയ്ക്കായാണ് ബോട്ട് സ്വന്തമാക്കിയത്.