നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് പിന്നാലെ കോടതിയെ പരിഹസിച്ച് ഗായിക ചിന്മയി ശ്രീപാദ | Actress attack case

'Wo Just Wo' എന്നാണ് ചിന്മയി തന്റെ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
Chinmayi Sripada
Updated on

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വിധി വന്നതിനു പിന്നാലെ കോടതി വിധിയെ പരിഹസിച്ച് ഗായിക ചിന്മയി ശ്രീപാദ. 'Wo Just Wo' എന്നാണ് ചിന്മയി തന്റെ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്. നടി റിമ കല്ലിങ്കലും അതിജീവിതയ്ക്കൊപ്പമാണെന്ന തരത്തിൽ പ്രതികരണം അറിയിച്ചിരുന്നു.

എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ 'മുഖ്യ ആസൂത്രകൻ' എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരായ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്.

അതേസമയം, ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി. ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും.

Related Stories

No stories found.
Times Kerala
timeskerala.com