

ഗായകൻ ജി. വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ വിവാഹിതനായി. നടിയും മോഡലും നര്‍ത്തകിയുമായ സ്‌നേഹ അജിത്താണ് വധു. ഇന്ന് രാവിലെയായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കോവളം കെടിഡിസി സമുദ്രയിൽ വച്ചായിരുന്നു ചടങ്ങുകൾ. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദ് വേണുഗോപാലിന്റെയും സ്നേഹയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹത്തോടനുബന്ധിച്ച് മുത്തശ്ശിയുടെ അനുഗ്രഹം തേടാനെത്തിയ അരവിന്ദിന്റെയും സ്നേഹയുടെയും ചിത്രം ജി. വേണുഗോപാൽ പങ്കുവച്ചിരുന്നു.
മമ്മൂട്ടി നായകനായ ‘ബസൂക്ക’യില്‍ സ്നേഹ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.‘ദ് ട്രെയ്ന്‍’ എന്ന ചിത്രത്തിലാണ് അരവിന്ദ് വേണുഗോപാൽ ആദ്യമായി പാടുന്നത്.‘സണ്‍ഡേ ഹോളിഡേ’, ‘ലൂക്ക’, ‘ഹൃദയം’, ‘മധുര മനോഹര മോഹം’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. മണ്‍സൂണ്‍ രാഗ എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറ്റം കുറിച്ചു.