മുംബൈ: പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ (ഫക്കീർ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്താണ് മരണ വിവരം പങ്കുവെച്ചത്.(Singer-actor Rishabh Tandon passes away)വി )
ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബത്തോടൊപ്പം ഡൽഹിയിൽ എത്തിയപ്പോഴാണ് റിഷഭിൻ്റെ വിയോഗം സംഭവിച്ചതെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഭാര്യ ഒലസ്യയോടൊപ്പം മുംബൈയിലായിരുന്നു റിഷഭ് ടണ്ടൻ താമസിച്ചിരുന്നത്. സംഗീതസംവിധായകൻ കൂടിയാണ് അദ്ദേഹം.
'ഫക്കീർ' എന്ന പേരിലാണ് റിഷഭ് ടണ്ടൻ സംഗീത ലോകത്ത് അറിയപ്പെട്ടിരുന്നത്. ആലാപനത്തിലും അഭിനയത്തിലും സംഗീതസംവിധാനത്തിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. റിഷഭിൻ്റെ 'ഇഷ്ഖ് ഫഖിരാന' എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ആദ്യ ആൽബമായ 'ഫിർ സേ വഹി'യിലെ 'ഫിർ സേ വഹി സിന്ദഗി', 'കൈസി ഹേ യേ ദൂരിയാൻ' തുടങ്ങിയ ഗാനങ്ങൾക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപ് റിഷഭ് ടണ്ടൻ ഭാര്യ ഒലസ്യയ്‌ക്കൊപ്പം തൻ്റെ ജന്മദിനം ആഘോഷിച്ചിരുന്നു.