
ജീവിതത്തിലെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം. കൃഷ്ണകുമാർ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ദിയയുടെ ഭർത്താവ് അശ്വിൻ പാട്ട് പാടുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. ദിയയുടെ ചെക്കപ്പിനായി ആശുപത്രിയിലെത്തിയ ഇരുവരും ടെസ്റ്റ് റിസൾട്ടിനുവേണ്ടി കാത്തിരിക്കവെയാണ് പാട്ട് പാടി ആഘോഷമാക്കിയത്.
ഇളയരാജ സംഗീതം നൽകി കെ.എസ്.ചിത്ര ആലപിച്ച ‘നിന്നുകോരി രാഗം’ എന്ന ഗാനമാണ് ആദ്യം അശ്വിൻ ആലപിക്കുന്നത്. ‘മഴൈ മഴൈ വറുത്’, ‘തില്ലാന തില്ലാന’ തുടങ്ങിയ പാട്ടുകളും അശ്വിൻ പാടുന്നുണ്ട്. ‘തേന്മാവിൻ കൊമ്പത്തി’ലെ ‘മാനം തെളിഞ്ഞെ നിന്നാൽ’ എന്ന ഗാനമാണ് അശ്വിനും സിന്ധും ചേർന്ന് ആലപിക്കുന്ന മറ്റൊരു ഗാനം. ‘സികപ്പാന ആൾകൾ എല്ലാം സില കോടി ഉണ്ട്. കറുപ്പാന എന്നൈ മട്ടും കൺവൈത്തതെന്തേ’ എന്നാണ് ദിയയോട് ചോദിക്കാനുള്ളത് എന്നും അശ്വിൻ പാട്ടിലൂടെ പറയുന്നുണ്ട്.
വിഡിയോയ്ക്ക് വലിയ ജനശ്രദ്ധയും ലഭിക്കുന്നുണ്ട്. അമ്മയും മകനും തമ്മിലുള്ള കോംബോ ഇഷ്ടപ്പെട്ടെന്ന് ആരാധകർ. ‘അശ്വിൻ നന്നായിട്ട് പാടുന്നുണ്ടല്ലോ’, ‘പാട്ട് കച്ചേരി അടിപൊളി’, ‘സൂപ്പർ പാട്ട്’, എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.