സിദ്ദിഖിന്റെ തമിഴ് സൂപ്പര്‍ ഹിറ്റ് വിജയ്-സൂര്യ ചിത്രം 'ഫ്രണ്ട്‌സ്' റീ-റിലീസിന്; നവംബര്‍ 21ന് പ്രേക്ഷകരിലേക്ക് എത്തും | Friends

ജയറാം-മുകേഷ്-ശ്രീനിവാസന്‍-ജഗതി-മീന തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായ മലയാള ചിത്രം ഫ്രണ്ട്‌സിന്റെ തമിഴ് റീമേക്കാണ് ഈ വിജയ്-സൂര്യ ചിത്രം.
Friends
Published on

മലയാളത്തിന്റെ ജനപ്രിയ സംവിധായകന്‍ സിദ്ദിഖിന്റെ ഹിറ്റ് തമിഴ് ചിത്രമാണ് 'ഫ്രണ്ട്‌സ്'. ആരാധകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് വിജയ്-സൂര്യ ഒന്നിച്ച ഫ്രണ്ട്‌സ്. ജയറാം-മുകേഷ്-ശ്രീനിവാസന്‍-ജഗതി-മീന തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായ മലയാളചിത്രം ഫ്രണ്ട്‌സിന്റെ തമിഴ് റീമേക്കാണ് ഈ വിജയ്-സൂര്യ ചിത്രം. ചിത്രം റിലീസായതിന്റെ 24-ാം വര്‍ഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുകയാണ് ജാഗ്വാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ബി. വിനോദ് ജെയിന്‍. മികച്ച 4K ദൃശ്യനിലവാരത്തിലും ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 21ന് പ്രേക്ഷകരിലേക്ക് എത്തും.

മലയാള സിനിമയിലെ വന്‍ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്‌സ്. മുകേഷ്, ജയറാം, ശ്രീനിവാസന്‍, മീന, ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 1999 ലായിരുന്നു റിലീസായത്. സിദ്ദിഖ് തന്നെ ഈ സിനിമ 2001ല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയായിരുന്നു.

വിജയ്, സൂര്യ, ദേവയാനി, രമേശ് ഖന്ന എന്നിവരാണ് തമിഴില്‍ അഭിനയിച്ചത്. തമിഴിലും ചിത്രം സൂപ്പര്‍ഹിറ്റായി. സൂര്യയുടെയും വിജയ്‌യുടെയും കരിയറില്‍ ചിത്രം വഴിത്തിരിവായി മാറുകയും ചെയ്തു. സ്വര്‍ഗചിത്ര അപ്പച്ചന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാന്‍, ചാര്‍ളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദന്‍ ബോബ്, സരിത, സത്യ പ്രിയ, എസ്. എന്‍ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

റീ റിലീസിങ് പടങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ദേവദൂതന്‍, ഛോട്ടാ മുംബൈ, എന്നീ ചിത്രങ്ങളുടെ റീമാസ്റ്ററിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കിയ ഹൈ സ്റ്റുഡിയോസ് ആണ് ഫ്രണ്ട്‌സിന്റെ 4K മാസ്റ്ററിംഗ് ചെയ്യുന്നത്. ആക്ഷന്‍ കോമഡി രംഗങ്ങള്‍ക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധ നേടിയ ചിത്രത്തില്‍ പളനി ഭാരതിയുടെ വരികള്‍ക്ക് ഇളയരാജയാണ് സംഗീതം ഒരുക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com