AMMA : ചരിത്രത്തിൽ ആദ്യമായി 'അമ്മ'യ്ക്ക് വനിതാ പ്രസിഡൻ്റ് : ഇനി താര സംഘടനയെ ശ്വേതാ മേനോൻ നയിക്കും, ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ ട്രഷറർ

ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. ഇക്കുറി ആകെ വോട്ട് രേഖപ്പെടുത്തിയത് 298 അംഗങ്ങളാണ്.
Shweta Menon Selected as AMMA President
Published on

കൊച്ചി : താരസംഘടനയെ ഇനി പെൺകരുത്ത് നയിക്കും. അമ്മയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രസിഡൻ്റിനെ തിരഞ്ഞെടുത്തു. ഇനി സംഘടനയെ നയിക്കുന്നത് നടി ശ്വേതാ മേനോൻ ആണ്. ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ. അൻസിബ ഹസനെ നേരത്തെ എതിരില്ലാതെ ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു.(Shweta Menon Selected as AMMA President )

ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ ആണ്. ഉണ്ണി ശിവപാൽ ട്രഷറർ ആകും. ഇക്കുറി ആകെ വോട്ട് രേഖപ്പെടുത്തിയത് 298 അംഗങ്ങളാണ്.

വിവാദങ്ങളാൽ നീറിപ്പുകഞ്ഞ തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്.

Related Stories

No stories found.
Times Kerala
timeskerala.com