
ന്യൂഡൽഹി: 'ലിപ് പ്ലംമ്പിങ്' ഇപ്പോൾ ഫാഷൻ ട്രെൻഡാണ്(Shubhangi Anand). എന്നാൽ ഇതിനായി പച്ചമുളക് ഉപയോഗിച്ചാലോ? അങ്ങനെയൊരു പരീക്ഷണം നടത്തിയ ബ്യൂട്ടി ഇൻഫ്ലുവൻസറുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഇതുവരെ 21 ദശലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് എത്തുന്നത്.
ശുഭംഗി ആനന്ദ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പച്ചമുളക് കൈയിൽ പിടിച്ച് ചുണ്ടിൽ തേയ്ക്കുന്നത് കാണാം.