
കൂലി സിനിമ കാണാൻ തിയേറ്ററിലെത്തിയ ശ്രുതിയെ ആളറിയാതെ സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞുവെച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഈ മാസം 14-നാണ് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി തിയേറ്ററുകളിലെത്തിയത്. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക.
സുഹൃത്തുക്കൾക്കൊപ്പം ശ്രുതി ഹാസൻ തിയേറ്ററിലെത്തിയപ്പോൾ ഇവരുടെ കാർ സെക്യൂരിറ്റി ജീവനക്കാരൻ തടയുകയായിരുന്നു. ‘‘ഞാൻ ഈ സിനിമയിലുണ്ട്, ദയവായി എന്നെ കടത്തി വിടൂ അണ്ണാ, ഞാൻ ഈ പടത്തിലെ നായികയാണ്’’ എന്നാണ് ശ്രുതി സെക്യൂരിറ്റിയോട് പ്രതികരിച്ചത്. താരത്തിന്റെ അപേക്ഷ കേട്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളേയും വീഡിയോയിൽ കാണാം.
തിയറ്ററിനുള്ളിൽ കയറാനുള്ള താരത്തിന്റെ അപേക്ഷ കേട്ട് പൊട്ടിച്ചിരിക്കുന്ന സുഹൃത്തുക്കളെ വിഡിയോയിൽ കാണാം. ചെന്നൈയിലെ വെട്രി തിയറ്റേഴ്‌സിന്റെ ഉടമയായ രാകേഷ് ഗൗതമൻ വിഡിയോ എക്സിൽ പങ്കിട്ടിട്ടുണ്ട്. സുരക്ഷ ജീവനക്കാരൻ തന്റെ കടമ അമിതമായി നിർവഹിച്ചെന്ന് അദ്ദേഹം എഴുതി. രസകരമായ നിമിഷത്തിൽ ഒപ്പം നിന്ന ശ്രുതി ഹാസനോടും അദ്ദേഹം നന്ദി പറഞ്ഞു.