നിതേഷ് തിവാരിയുടെ 'രാമായണ'ത്തിൽ ശോഭനയും ഹരീഷ് ഉത്തമനും | Ramayana

രാവണനെ അവതരിപ്പിക്കുന്ന യഷിന്റെ അമ്മ കൈകാസിയുടെ വേഷമാണ് ശോഭനക്ക്
Ramayana
Published on

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'ത്തിൽ മലയാളത്തിന്റെ നടി ശോഭനയും. രാവണനെ അവതരിപ്പിക്കുന്ന യഷിന്റെ അമ്മ കൈകാസിയുടെ വേഷമാണ് ശോഭനയുടേത്. മലയാള സാന്നിധ്യമായി ഹരീഷ് ഉത്തമനും താരനിരയിലുണ്ട്.

മലയാളത്തിലും തെന്നിന്ത്യയിലും തിളങ്ങുന്ന ഹരീഷ് ഉത്തമന്‍ ഇതാദ്യമായാണ് ബോളിവുഡില്‍. രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും എത്തുന്ന രാമായണ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായാണ് ഒരുങ്ങുന്നത്. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലാകും യഷ് എത്തുക. രണ്ടാം ഭാഗത്തിലാണ് രാമ-രാവണ യുദ്ധം. രവി ഡൂബൈ ലക്ഷ്മണനായും സണ്ണി ഡിയോള്‍ ഹനുമാനായും എത്തുന്നു. പൂര്‍ണമായും ഐമാക്സിലാണ് രാമായണയുടെ ചിത്രീകരണം.

ഓസ്‌കാര്‍ ജേതാക്കളായ ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്മാനുമാണ് സംഗീതം. ഹോളിവുഡിലെ പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഗൈ നോറിസ് ആണ് സ്റ്റണ്ട് ഡയറക്ടര്‍. നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും.

Related Stories

No stories found.
Times Kerala
timeskerala.com