സ്വന്തം ഗാനത്തിന് ചുവടുവച്ച് ഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാർ. ‘ലവ് മാരേജ്’ എന്ന സിനിമയിലെ ‘ബെജാറ് ആനേൻ’ എന്ന ഗാനത്തിനാണ് ശിവാങ്കി ചുവടുവച്ചത്. മോഹൻ രാജൻ എഴുതി സീൻ റോൽഡൻ സംഗീതം നൽകിയ ഗാനമാണ് ‘ബെജാറ് ആനേൻ’. പുറത്തിറങ്ങി ചുരുങ്ങി സമയത്തിനകം 10 മില്യണിലധികം ആളുകളാണ് പാട്ട് കേട്ടത്.
പിങ്ക് ഫ്രോക്കിൽ അതിസുന്ദരിയായാണ് ശിവാങ്കി നൃത്തം ചെയ്യുന്നത്. ശിവാങ്കിയുടെ ഡാൻസിനും പാട്ടിനും എക്സ്പ്രെഷനും ഒരുപോല കൈയ്യടിച്ച് ആരാധകർ. ‘ഡാൻസ് അടിപൊളി‘, ‘ക്യൂട്ട് ഡാൻസ്’, ‘നല്ല ശബ്ദം’, ‘വേറെ ലെവൽ ഡാൻസ്’, എക്സ്പ്രെഷൻ കാണാൻ എന്ത് രസമാണ്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. താരത്തിന്റെ വസ്ത്രത്തിനും ആഭരണത്തിനും നിരവധി ആരാധകരാണുള്ളത്. ശിവാങ്കിയുടെ വളർച്ചയിൽ അഭിമാനമുണ്ടെന്നും ആരാധകർ കമന്റ് ചെയ്തു.
പാട്ടുകാരായ ബിന്നിയുടെയും കൃഷ്ണകുമാറിന്റെയും മൂത്ത മകളാണ് ശിവാങ്കി. ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ് ശിവാങ്കി പ്രശസ്തയാകുന്നത്. പിന്നീട് ‘ബോയ്ഫ്രണ്ട്’ എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്തെത്തി. ‘ഡോൺ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് താരം.