ഷൈൻ ടോം ചാക്കോയുടെ ‘സൂത്രവാക്യം’ ടീസർ എത്തി | Sutravakyam

ഈ സിനിമയുടെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്നാണ് വിൻസിയുടെ ആരോപണം
Sutravakyam
Published on

ഷൈൻ ടോം ചാക്കോയും വിൻസി അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന ‘സൂത്രവാക്യം’ സിനിമയുടെ ടീസർ എത്തി. ഈ സിനിമയുടെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈൻ അപമര്യാദയായി പെരുമാറിയെന്ന വിൻസിയുടെ ആരോപണം വലിയ വിവാദമായിരുന്നു. സിനിമയുടെ ടീസർ തുടങ്ങുന്നതും ലഹരിക്കെതിരായ സന്ദേശം നൽകികൊണ്ടാണ്. ഇതുപോലൊരു ‘ബ്രില്യൻസ്’ മറ്റൊരു മലയാള സിനിമയുടെ ടീസറിലും കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈൻ ചിത്രത്തിലെത്തുന്നത്. സസ്പെൻസ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് സംവിധാനം. നിർമാണം നിർവഹിക്കുന്നത് ശ്രീകാന്ത് കന്ദ്രഗുല ആണ്. യുജീൻ ജോസ് ചിറമ്മലിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പെൻഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിൻ എസ് ബാബുവാണ്. ഛായാഗ്രഹണം ശ്രീരാം ചന്ദ്രശേഖരൻ, സംഗീതം ജീൻ പി ജോൺസൻ, എഡിറ്റിംഗ് നിതീഷ് കെ ടി ആർ.

Related Stories

No stories found.
Times Kerala
timeskerala.com