
ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി യൂജിൻ ജോസ് ചിറമ്മേൽ സംവിധാനം ചെയ്ത ചിത്രമാണ് ‘സൂത്രവാക്യം’. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് പരിശീലനം നൽകുന്ന കേരള പോലീസ് സംരംഭമായ റീകിൻഡ്ലിംഗ് ഹോപ്പ് പോലുള്ള പ്രോഗ്രാമുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രമാണിത്. വിവാദങ്ങൾക്കൊടുവിൽ തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമായ ലയൺസ്‌ഗേറ്റ് പ്ലേയാണ് ‘സൂത്രവാക്യം’ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 21 മുതൽ ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.
ജൂലൈ 11നായിരുന്നു ‘സൂത്രവാക്യം’ തീയേറ്ററുകളിൽ എത്തിയത്. സിനിമാബണ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച ചിത്രം നിർമ്മിച്ചത് കന്ദ്രഗുള ശ്രീകാന്താണ്. ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ്, ദീപക് പറമ്പോൽ എന്നിവർക്ക് പുറമെ ശ്രീകാന്ത് കന്ദ്രഗുള, ബിനോജ് വില്യ, മീനാക്ഷി മാധവി, നസീഫ്, അനഘ, ദിവ്യ എം നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
റെജിൻ എസ് ബാബുവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് സംവിധായകൻ യൂജിൻ ജോസ് ചിറമ്മേലാണ്. ചിത്രത്തിന്റെ ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്രീറാം ചന്ദ്രശേഖരൻ ആണ്. നിതീഷ് കെ ടി ആർ ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. ജീൻ പി ജോൺസന്റേതാണ് സംഗീതം.
പ്രോജക്ട് ഡിസൈനർ – അപ്പുണ്ണി സാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഡി ഗിരീഷ് റെഡ്ഢി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൗജന്യ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ -ജോബ് ജോർജ്, ലൈൻ പ്രൊഡ്യൂസർ -രാജേഷ് കൃഷ്ണൻ, വത്രാലങ്കാരം- വിപിൻദാസ്, മേക്കപ്പ് -റോണി വെള്ളത്തൂവൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അബ്രൂ സൈമൺ, പി ആർ ഓ മഞ്ജു ഗോപിനാഥ്, സംഘട്ടനം – ഇർഫാൻ അമീർ അസോസിയേറ്റ് ഡയറക്ടർ – എം ഗംഗൻ കുമാർ, വിഘ്നേഷ് ജയകൃഷ്ണൻ , അരുൺ ലാൽ, സ്റ്റിൽസ് – ജാൻ ജോസഫ് ജോർജ്ജ്, ഷോർട്സ് ട്യൂബ് ആഡ്സ്, പബ്ലിസിറ്റി ഡിസൈൻ – ആർ മാധവൻ, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.