ബോളിവുഡ് താരം ജാക്‌ലിൻ ഫെർണാണ്ടസിനൊപ്പം ‘ബെസോസ്’ എന്ന ഗാനത്തിനു ചുവടുവച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ബാറ്റുമായി ഗ്രൗണ്ടിൽ മാത്രം കണ്ടു ശീലിച്ച ധവാന്റെ ഡാൻസ് കണ്ട അദ്ഭുതത്തിലാണ് ആരാധകർ. ചുരുങ്ങിയ സമയത്തിലുള്ളിൽ തന്നെ വിഡിയോ യുട്യൂബിൽ ട്രെൻഡിങ്ങായി. 6 കോടിയോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.
കളർഫുള്ളായ വിഡിയോയിൽ ഫുൾ എനർജറ്റിക്കായാണ് ധവാനും ജാക്വലിനും എത്തുന്നത്. വൈവിധ്യമാർന്ന വസ്ത്രങ്ങളില്‍ അതീവ സുന്ദരിയായാണ് ജാക്‌ലിൻ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വെള്ളപ്പൂക്കൾ കൊണ്ടുണ്ടാക്കിയ വസ്ത്രത്തിൽ ദേവതയെ പോലെയും നീല നിറത്തിലുള്ള മിനി സ്കേർട്ടിൽ ഗ്ലാമറാസായും ജാക്‌ലിൻ ആരാധകർക്ക് മുന്നിലെത്തുന്നു.
തീർത്തും പുതിയൊരു ധവാനെയാണ് ‘ബെസോസി’ല്‍ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്. ‘ധവാൻ ഇത്രയും നന്നായി ഡാൻസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല’, ‘ബോളിവുഡിലേക്ക് സ്വാഗതം’ എന്നൊക്കെയാണ് ചിലരുടെ കമന്റുകൾ. ജാക്‌ലിന്റെ നൃത്തത്തെ അഭിനന്ദിച്ചുള്ള നിരവധി കമന്റുകളും വിഡിയോയ്ക്ക് ഉണ്ട്. ‘വയസ് വെറും അക്കങ്ങളാണെന്ന് ജാക്‌ലിൻ തെളിയിച്ചു’, ‘ജാക്‌ലിൻ ഓരോ ദിവസവും കൂടുതൽ സുന്ദരിയാവുകയാണ്’ എന്നാണ് ആരാധകർ ആഭിപ്രയാപ്പെടുന്നത്.