ശേഖർ കമ്മുല- ധനുഷ് ചിത്രം 'കുബേര' ഗംഭീര പ്രേക്ഷക-നിരൂപക പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുന്നു | Kubera

ചിത്രത്തിന് കേരളത്തിലും ഗംഭീര സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്
Kubera
Published on

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം “കുബേര”ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. നിരൂപകരും കയ്യടി നൽകുന്ന ചിത്രത്തിന് കേരളത്തിലും ഗംഭീര തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷംത്തിലെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദാനയാണ്.

വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് കഥ പറയുന്നത്. ധനുഷ് ഒരു യാചകൻ ആയി വേഷമിട്ട ചിത്രം, ആക്ഷൻ ഡ്രാമ, പ്രതികാരം, വൈകാരിക നിമിഷങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി, തീവ്രമായ കഥാ സന്ദർഭങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

കള്ളപ്പണവും രാഷ്ട്രീയവും നമ്മുടെ രാജ്യത്ത് എങ്ങനെ കൂടി കലർന്നിരിക്കുന്നു എന്നും ചിത്രം തുറന്നു കാണിക്കുന്നുണ്ട്. വിനോദത്തിനൊപ്പം വളരെ കാലിക പ്രസക്തമായ ഒരു വിഷയം കൂടിയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ദേവ എന്ന കേന്ദ്ര കഥാപാത്രം ആയി ഗംഭീര പ്രകടനം കാഴ്ചവച്ച ധനുഷ് തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ദീപക് ആയി നാഗാർജുന, സമീറ ആയി രശ്‌മിക, വില്ലൻ വേഷത്തിൽ ജിം സർഭ് എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com