
ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വേറെ ഒരു കേസ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയിൽ ഒരുങ്ങുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയം നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നു.
വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബിനോജ് കുളത്തൂർ, അംബി പ്രദീപ്, അനുജിത്ത് കണ്ണൻ, സുജ റോസ്, കാർത്തി ശ്രീകുമാർ, ബിനുദേവ്, യാസിർ തുടങ്ങിയവർ അഭിനയിക്കുന്നു. കുറച്ചു കാലത്തിന് ശേഷം അലൻസിയർ ചിത്രത്തിൽ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്നു.
ഗുരുവായൂർ ബാസുരി ഇൻ ഉടമ ഫുവാദ് പനങ്ങായ് ആണ് ചിത്രം നിർമിക്കുന്നത്. സുധീർ ബദർ, ലതീഷ്, സെന്തിൽ കുമാർ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ഛായാഗ്രഹണം രജീഷ് രാമൻ. എഡിറ്റിങ് അമൽ ജി സത്യൻ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ. പി.ആർ.ഒ. ഹേമ അജയ് മേനോൻ.
ടൂറിസ്റ്റ് ഹോം പോലെയുള്ള പരീക്ഷണ ചിത്രങ്ങളും കാക്കിപ്പട പോലെ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ച ഷെബി ചൗഘട്ടിന്റെ മറ്റൊരു മികച്ച ചിത്രമാവും വേറെ ഒരു കേസ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.