'ഉണ്ണി വാവാവോ... എന്ന ഗാനം കേട്ടാണ് അവള്‍ ഉറങ്ങിയിരുന്നത്, അവള്‍ മരിക്കുന്നതുവരെ ആ പാട്ടാണ് കേട്ടിരുന്നത്' ; മകൾ ലക്ഷ്മിയുടെ ഓർമ്മകളിൽ സുരേഷ് ഗോപി | Unni Vavao...

"എന്റെ ജീവിതത്തില്‍ ഒരു വലിയ ദുരന്തം സംഭവിച്ചപ്പോള്‍ താങ്ങായത് സംവിധായകന്‍ സിബി മലയിലാണ്"
Lakshmi
Published on

ജീവിതത്തില്‍ ഒരു വലിയ ദുരന്തം സംഭവിച്ചപ്പോള്‍ താങ്ങായത് സംവിധായകന്‍ സിബി മലയിലാണെന്ന് നടന്‍ സുരേഷ് ഗോപി. ''എന്റെ ജീവിതത്തില്‍ ഒരു വലിയ ദുരന്തം സംഭവിച്ചപ്പോള്‍ താങ്ങായത് സംവിധായകന്‍ സിബി മലയിലാണ്. ഭാര്യ അപ്പോള്‍ തിരുവനന്തപുരത്തെ ആശുപത്രിയിലും അനുജന്‍ ചെന്നൈയിലെ ആശുപത്രിയിലും ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഏകദേശം ഒന്നര മാസം ഞങ്ങള്‍ക്ക് ഭക്ഷണം കൊണ്ടുവന്നത് സിബി മലയിലും ഭാര്യയുമാണ്. അത് ഞാന്‍ ജീവിതത്തില്‍ എപ്പോഴും ഓര്‍ക്കുന്നതാണ്. എന്റെ സഹോദരനെപോലെയാണ് അദ്ദേഹം.

ഞങ്ങളുടെ ആദ്യമകള്‍ ലക്ഷ്മി സിബി മലയിലിന്റെ സാന്ത്വനം എന്ന ചിത്രത്തിലെ ഉണ്ണി വാവാവോ എന്ന ഗാനം കേട്ടാണ് ഉറങ്ങിയിരുന്നത്. അത് ഞാന്‍ ഒരിക്കല്‍ സിബിയോട് പറഞ്ഞിരുന്നു. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് മകള്‍ ഞങ്ങളെ വിട്ടുപോയത്. അവള്‍ മരിക്കുന്നതുവരെ ആ പാട്ടാണ് കേട്ടിരുന്നത്.

ഞങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു സംഭവമായിരുന്നു. എന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ വേണ്ടി പല ഇഷ്ടങ്ങളും മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. അതിനുമുമ്പുവരെ രാവിലെ മേക്കപ്പിടാന്‍ വേണ്ടിയായിരുന്നു ഉണര്‍ന്നിരുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഞാന്‍ അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ രണ്ടും ചെയ്യുന്നുണ്ട്...''

Related Stories

No stories found.
Times Kerala
timeskerala.com