"അവള്‍ എന്നും വിസ്മയങ്ങളുടെ കലവറയായ അഭിനയത്രി, ഇത് സ്നേഹചുംബനം..." ; വികാരഭരിതമായ മുഹൂര്‍ത്തം പങ്കുവച്ച് ശോഭന | Urvashi

'എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ ‘പൊടി’ തന്നെയാണ് ഇപ്പോഴും ഉര്‍വശി';
Urvashi
Published on

മലയാളത്തിന്റെ പ്രിയ നായികമാരായ ശോഭനയും ഉര്‍വശിയും വിമാനത്താവളത്തില്‍ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ ഹൃദയസ്പര്‍ശിയായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ. ആരാധകരുമായി ഈ സന്തോഷവാര്‍ത്ത നടി ശോഭനയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ശോഭന സ്‌നേഹത്തോടെ ഉര്‍വശിയുടെ കവിളില്‍ ചുംബിക്കുന്ന, സൗഹൃത്തിന്റെ ആഴം അത്രമേല്‍ സ്പര്‍ശിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

"കൊച്ചിയിലേക്ക് പലപ്പോഴായി യാത്ര ചെയ്തിട്ടുണ്ടെങ്കിലും, ഒരിക്കല്‍പോലും ഉര്‍വശിയെ കണ്ടിട്ടില്ലല്ലോ?" എന്ന് താന്‍ ആശ്ചര്യപ്പെടാറുണ്ടായിരുന്നെന്നും ഒടുവില്‍ ആ കൂടിക്കാഴ്ച സംഭവിച്ചെന്നുമാണ് ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 'എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ ‘പൊടി’ തന്നെയാണ് ഇപ്പോഴും ഉര്‍വശി' എന്ന് ശോഭന കുറിക്കുന്നു.

തിരക്കിനിടയിലും പരസ്പരം ഫോണ്‍ നമ്പറുകള്‍ കുറിച്ചെടുക്കാന്‍ കാണിച്ച രസകരമായ മുഹൂര്‍ത്തത്തെ കുറിച്ചും താരം തമാശയോടെ പറയുന്നുണ്ട്. ഇരുവര്‍ക്കും അപ്രതീക്ഷിത കണ്ടുമുട്ടല്‍ സമ്മാനിച്ചത് വൈകാരികമായ നിമിഷങ്ങളാണെന്നും ഉര്‍വശി, അവള്‍ എന്നും വിസ്മയങ്ങളുടെ കലവറയായ അഭിനയത്രിയാണെന്നും പറഞ്ഞാണ് ശോഭന തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com