
സോഷ്യൽ മീഡിയയിലെ മിന്നും താരമായ ഇരുപത്തിയൊന്നുകാരൻ സായ് അഭ്യങ്കർ ഈണമിട്ട് പാടുന്ന ആദ്യ സിനിമാ ഗാനമാണ് മലയാളത്തിൽ പുറത്തിറങ്ങിയ ഷെയിൻ നിഗം നായകനാകുന്ന ചിത്രം 'ബൾട്ടി'യിലെ 'ജാലക്കാരി മായാജാലക്കാരി'. ഏവരേയും ആദ്യ കേള്‍വിയിൽ തന്നെ ആകർഷിക്കുന്ന ഈ ഗാനം സോഷ്യൽ മീഡിയയിലാകെ തരംഗമാകുമെന്ന് ഉറപ്പാണ്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സായ് അഭ്യങ്കർ ഈണം നൽകി സായിയും 'കൂലി'യിലെ 'മോണിക്ക' എന്ന ഹിറ്റ് ഗാനം പാടിയ സുബ്ലാഷിനിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
'മോനേ സായ്, വെൽക്കം ടു മലയാളം സിനിമ'... മലയാളത്തിന്‍റെ സൂപ്പർതാരം മോഹൻലാൽ ഒരു ഫോൺ സംഭാഷണത്തിലൂടെ മലയാള സിനിമയിലേയ്ക്ക് സായ് അഭ്യങ്കറിനെ ക്ഷണിക്കുന്ന വീഡിയോ ഏവരും ഏറ്റെടുത്തിരിന്നു. 'ബൾട്ടി' സിനിമയുടേതായി ഇറങ്ങിയ സായിയുടെ പ്രോമോ വീഡിയോ 40 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് സോഷ്യൽ മീഡിയയിൽ ഇതിനകം നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമായി എത്തിയിരിക്കുന്ന 'ജാലക്കാരി' ഹിറ്റ് ചാർട്ടുകള്‍ തിരുത്തിക്കുറിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് സംഗീതാസ്വാദകർ. സായി ഈണമിട്ട ഒട്ടേറെ ഗാനങ്ങൾ ചിത്രത്തിലുണ്ടെന്നാണ് സൂചന. 'ബൾട്ടി'യിൽ സായ് ഒട്ടേറെ അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് 'ജാലക്കാരി' എന്ന ഗാനം.
സംഗീതത്തിനും ആക്ഷനും ഏറെ പ്രാധാന്യമുള്ള ചിത്രമായാണ് 'ബൾട്ടി' ഒരുങ്ങുന്നത്. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രമായാണ് ‘ബൾട്ടി’ ഒരുങ്ങുന്നത് എന്നാണ് വിവരം. നവാഗതനായ ഉണ്ണി ശിവലിംഗമാണ് 'ബൾട്ടി'യുടെ സംവിധായകൻ. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമാണം. ഷെയിനിന്‍റെ 25-ാം ചിത്രമായി എത്തുന്ന ‘ബൾട്ടി’യിലൂടെ ഇതാദ്യമായി സായ് മലയാളത്തിലെത്തുമ്പോള്‍ ലോകേഷ് കനകരാജ് ചിത്രം ‘ബെൻസ്’ ഉള്‍പ്പെടെ നിരവധി സിനിമകളാണ് തമിഴിൽ സായ് അഭ്യങ്കറിന്‍റേതായി ഒരുങ്ങുന്നത്.
ഷെയിൻ നിഗത്തോടൊപ്പം ചിത്രത്തിൽ സോഡ ബാബു എന്ന പ്രതിനായക കഥാപാത്രമായെത്തുന്ന അൽഫോൺസ് പുത്രന്‍റെ പ്രൊമോ വീഡിയോയും, കുമാർ എന്ന കഥാപാത്രമായി എത്തുന്ന ശന്തനു ഭാഗ്യരാജിന്‍റെ ക്യാരക്ടർ ഗ്ലിംപ്സ് വീഡിയോയും, ഭൈരവനായി എത്തുന്ന സംവിധായകനും നടനുമായ സെൽവരാഘവന്‍റെ ക്യാരക്ടർ പോസ്റ്ററും ഇതിനകം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, ഛായാഗ്രഹണം: അലക്സ് ജെ പുളിക്കൽ, ഗാനരചന: വിനായക് ശശികുമാർ, കലാസംവിധാനം: ആഷിക് എസ്, വസ്ത്രാലങ്കാരം: മെൽവി ജെ, ആക്ഷൻ കൊറിയോഗ്രാഫി: ആക്ഷൻ സന്തോഷ് & വിക്കി മാസ്റ്റർ, മെയ്ക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, ഡി ഐ: കളർ പ്ലാനറ്റ്, സ്റ്റിൽസ്: സുഭാഷ് കുമാരസ്വാമി, സജിത്ത് ആർ എം, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: ആക്സൽ മീഡിയ, ഫോക്സ്ഡോട്ട് മീഡിയ, മിക്സിങ്: എംആർ രാജാകൃഷ്ണൻ, പ്രോജെക്ട് കോർഡിനേറ്റർ: ബെന്നി കട്ടപ്പന, കൊറിയോഗ്രാഫി: അനുഷ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ എം, അസോസിയേറ്റ് ഡയറക്ടർ: ശബരിനാഥ്, രാഹുൽ രാമകൃഷ്ണൻ, സാംസൺ സെബാസ്റ്റ്യൻ, മെൽബിൻ മാത്യു (പോസ്റ്റ് പ്രൊഡക്ഷൻ) മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് & എസ്.ടി.കെ. ഫ്രെയിംസ് സി.എഫ്.ഓ: ജോബിഷ് ആന്‍റണി, & സി.ഓ.ഓ അരുൺ സി. തമ്പി, ഡിസ്ട്രിബ്യൂഷൻ: മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഓഡിയോ ലേബൽ: തിങ്ക് മ്യൂസിക്. ടൈറ്റിൽ ഡിസൈൻ: റോക്കറ്റ് സയൻസ്, പബ്ലിസിറ്റി ഡിസൈൻസ്: വിയാഖി, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എൽ.എൽ.പി, പി.ആർ.ഓ: ഹെയിൻസ്.