
ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം 'ഹാൽ' സെപ്തംബര്‍ 12ന് തിയേറ്ററുകളിലെത്തും. മലയാളത്തിലും തമിഴിലുമായാണ് റിലീസ്. സാക്ഷി വൈദ്യയാണ് നായിക. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ജെ.വി.ജെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മാണം. നിഷാദ് കോയ രചന നിർവഹിക്കുന്ന ഹാല്‍ സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു പ്രണയകഥയാണ്.
ഷെയ്ൻ നിഗത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചത്. ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ക്യാമറ: കാർത്തിക് മുത്തുകുമാർ, മ്യൂസിക്ക്: നന്ദു, ആർട്ട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.