ഷെയ്ന്‍ നിഗം നായകനായ 'ദൃഢം'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി | Dridam

ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകള്‍ ഒരുമിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്
Shane Nigam
Published on

ഷെയ്ന്‍ നിഗം നായകനായെത്തുന്ന നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദൃഢം'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി.

സാനിയ ഫാത്തിമ, കൃഷ്ണപ്രഭ, ഷോബിതിലകന്‍, നന്ദനുണ്ണി, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഇഫോര്‍ എക്‌സിപെരിമെന്റ്‌സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ഇഫോര്‍ എക്‌സ്പിരിമെന്റ്‌സ് ജീത്തു ജോസഫ് നേതൃത്വം നല്‍കുന്ന ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകള്‍ ഒരുമിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ് രചന. ഛായാഗ്രഹണം പി.എം. ഉണ്ണിക്കൃഷ്ണന്‍.

Related Stories

No stories found.
Times Kerala
timeskerala.com