ഷെയ്ൻ നിഗത്തിന്റെ ‘ബൾട്ടി’, തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു | Balti

ആക്‌ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവച്ച ചിത്രം ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമ കൂടിയാണ്.
Balti
Published on

ഷെയ്ൻ നിഗം നായനകായെത്തിയ ‘ബൾട്ടി’ സിനിമയ്ക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണം. കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥ പറയുന്ന സ്പോർട്സ് ആക്‌ഷൻ സിനിമയാണ് ‘ബൾട്ടി’. ആക്‌ഷനും പ്രണയവും സൗഹൃദവും ചതിയും വഞ്ചനയും സംഘർഷവും പ്രതികാരവുമൊക്കെ ചേർത്തുവച്ച ചിത്രം ഷെയിൻ നിഗത്തിന്‍റെ 25-ാം സിനിമ കൂടിയാണ്.

ഒരു പക്കാ ആക്ഷൻ എന്റര്‍ടെയ്‍നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തുടക്കം മുതലേ ചടുലമായ ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമാണ് ബള്‍ട്ടി, ഫ്ലാഷ്‍ബാക്കില്‍ ബള്‍ട്ടിയുടെ കഥ പറഞ്ഞിരിക്കുന്നതും ആകര്‍ഷകമാണ്. കബഡി മത്സരത്തിന്റെ ആവേശവും അക്ഷരാര്‍ഥത്തില്‍ സിനിമയെ ത്രസിപ്പിക്കുന്നതാക്കുന്നു. കബഡി കോർട്ടിലും പുറത്തും മിന്നൽ വേഗങ്ങളുമായി എതിരാളികളെ നിലംപരിശാക്കുന്ന പഞ്ചമി റൈഡേഴ്സിലെ വീറും വാശിയുമുള്ള ചെറുപ്പക്കാരുടെ ചങ്കുറപ്പിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

'ബൾട്ടി’യുടെ സംവിധാനം നിർവ്വഹിക്കുന്നത് നവാഗതനായ ഉണ്ണി ശിവലിംഗമാണ്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ്ജ് അലക്സാണ്ടർ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമാണം.‌

Related Stories

No stories found.
Times Kerala
timeskerala.com