
ജയിൽ നോമിനേഷനിടെ ഷാനവാസിൻ്റെ മാസ് ഡയലോഗും മീശപിരിക്കലും. കഴിഞ്ഞ ആഴ്ചയിലെ പെരുമാറ്റത്തിൻ്റെ പേരിൽ തന്നെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതിനെതിരെയാണ് ഷാനവാസിന്റെ പ്രതികരണം. എന്നാൽ, മത്സരാർത്ഥികൾ ഇതിനെ കൂക്കി വിളിച്ചും കുരവയിട്ടും പരിഹസിച്ചു. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു.
ജയിൽ നോമിനേഷനിൽ ജിസേൽ സംസാരിക്കാനായി നിൽക്കുമ്പോഴാണ് ഷാനവാസിൻ്റെ പ്രതികരണം. മാസ് കളിച്ചുകളിച്ച് ഷാനവാസ് ഒരു കള്ളനായിപ്പോയെന്ന് ജിസേൽ ആരോപിച്ചു. ഷാനവാസ് ഇതിനെതിരെ സംസാരിച്ചപ്പോൾ, 'നോമിനേഷനല്ലേ, ഷാനവാസ് സംസാരിക്കാതിരിക്കൂ..' എന്ന് മറ്റുള്ളവർ ആവശ്യപ്പെട്ടു. അനുമോളും ഇതേ കാര്യം പറഞ്ഞു. ‘നിന്നെക്കുറിച്ച് സംസാരിച്ചപ്പോൾ നീ വാതോരാതെ കൗണ്ടർ അടിച്ചല്ലോ’ എന്ന് ഷാനവാസ് അനുമോളോട് ചോദിച്ചു.
ഇതോടെ ലക്ഷ്മിയും ബിന്നിയും അടക്കം മറ്റുള്ളവർ ഷാനവാസിനെതിരെ രംഗത്തുവന്നു. അനുമോൾ സംസാരിച്ചപ്പോൾ നിങ്ങളൊക്കെ എവിടെയായിരുന്നു എന്നാണ് ഷാനവാസ് ഇതിനെ ചോദ്യം ചെയ്ത് സംസാരിച്ചത്. ഇത് വലിയ തർക്കത്തിലേക്ക് നീങ്ങി. ജിസേൽ സംസാരിച്ചു കഴിഞ്ഞ് അക്ബർ നോമിനേഷന് വന്നപ്പോഴും ഷാനവാസ് സംസാരം തുടർന്നു. ഇതോടെ ഈ ആഴ്ചയിലെ ക്യാപ്റ്റൻ ഷാനവാസിനെതിരെ രംഗത്തുവന്നു. ഇത് ചീപ്പ് ഷോ ആണെന്ന് ബിന്നി പറഞ്ഞു. തർക്കം തുടർന്നതോടെ അനീഷ് സംസാരിക്കാനായി എഴുന്നേറ്റു. എന്നാൽ, കൂക്കിവിളിച്ചും കുരവയിട്ടും സഹമത്സരാർത്ഥികൾ അനീഷിനെ പരിഹസിച്ചു.