ഷാജി കൈലാസ്-ജോജു ജോര്‍ജ്ജ് ചിത്രം 'വരവ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി | Varavu

മലയാളത്തില്‍ ആദ്യമായി ഒരു സിനിമയില്‍ നാലു സംഘട്ടന സംവിധായകർ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Varavu
Published on

ഷാജി കൈലാസും ജോജു ജോര്‍ജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'വരവ്' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളത്തില്‍ ആദ്യമായി ഒരു സിനിമയില്‍ നാലു സംഘട്ടന സംവിധായകർ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തിരക്കഥ ഒരുക്കിയിരിക്കുന്നത് എ.കെ. സാജനാണ്. ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മാണം ജോമി ജോസഫ് നിർവ്വഹിക്കുന്നു. സെപ്റ്റംബര്‍ ആറു മുതല്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍ ഭാഗങ്ങളാണ്.

ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷന്‍ കോറിയോ ഗ്രാഫേഴ്‌സായ കലൈകിംഗ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലേയും വന്‍ താരനിര ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖനായ സാം സി.എസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഛായാഗ്രഹണം- സുജിത് വാസുദേവ്, എഡിറ്റിംഗ്-ഷമീര്‍ മുഹമ്മദ്, കലാസംവിധാനം-സാബു റാം, മേക്കപ്പ്-ജിതേഷ് പൊയ്യ, കോസ്റ്റ്യും ഡിസൈന്‍-സമീരാ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് മംഗലത്ത്, പിആര്‍ഒ- മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, ഡിജിറ്റല്‍ പ്രൊമോഷന്‍-ഒബ്‌സ്‌ക്യൂറ.

Related Stories

No stories found.
Times Kerala
timeskerala.com