
കൊച്ചി: സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി 'ഹര്‍ ദില്‍ കി സ്വീറ്റ് എന്‍ഡിംഗ്'കാമ്പെയ്ന്റെ ഭാഗമായി ഷാരൂഖ് ഖാനെ ഉള്‍പ്പെടുത്തി പുതിയ പരസ്യചിത്രം പുറത്തിറക്കി.ജോലിസ്ഥലത്തേയ്ക്കും വിദ്യാലയങ്ങളിലേയ്ക്കും കൊണ്ടുപോകുന്ന ഉച്ചഭക്ഷണം മധുരത്തില്‍ അവസാനിപ്പിക്കാമെന്നു കാണിക്കുന്നതിലൂടെയാണ് പരസ്യം ശ്രദ്ധ നേടുന്നത്. സാധാരണയായി വീടുകളിലെയോ റെസ്റ്റോറന്റുകളിലെയോ ഭക്ഷണം ഡെസേര്‍ട്ടില്‍ അവസാനിക്കുമ്പോള്‍, ടിഫിനുകള്‍ക്കൊപ്പം അപൂര്‍വമായി മാത്രമേ മധുരം പാക്കു ചെയ്യുന്നുള്ളു എന്നതിനുള്ള പരിഹാരമാണ് പരസ്യചിത്രം അവതരിപ്പിക്കുന്നത്. തന്റെ മകനുമായി ചേര്‍ന്ന് രഹസ്യമായി ഒരു ഡാര്‍ക്ക് ഫാന്റസി കുക്കി ടിഫിനില്‍ ഒളിപ്പിച്ചു വയ്ക്കുന്ന ഒരു പിതാവിന്റെ വേഷമാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്. സിഗ്‌നേച്ചര്‍ മോള്‍ട്ടന്‍ ചോക്ലേറ്റ് ഫില്ലിംഗും സൗകര്യപ്രദമായ സിംഗിള്‍ സെര്‍വ് പാക്കേജിംഗുമായെത്തുന്ന ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് ഇന്നത്തെ ടിഫിന് ഇണങ്ങുന്നതാണെന്ന് ഐടിസി ബിസ്‌ക്കറ്റ്സ് & കേക്സ് ക്ലസ്റ്റര്‍ സിഒഒ അ്രലി ഹാരിസ് ഷെര്‍ പറഞ്ഞു, നാമെല്ലാവരും ഇഷ്ടപ്പെടുന്ന കുടുംബ ജീവിതത്തിലെ രസകരമായ ചെറുനിമിഷങ്ങളാണ് ഇതില്‍ കാണിക്കുന്നതെന്നും ഈ പരസ്യം താന്‍ ഏറെ ആസ്വദിച്ചെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. ടിവിസി ലിങ്ക്: https://www.youtube.com/watch?v=tO7S-8MktQk