

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ നടന്ന 'ജോയ് അവാർഡ്‌സ് 2026' ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ (Shah Rukh Khan) ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഹോളിവുഡ് ഗായിക കാറ്റി പെറി, 'സ്ട്രേഞ്ചർ തിങ്‌സ്' താരം മില്ലി ബോബി ബ്രൗൺ, 'സ്‌ക്വിഡ് ഗെയിം' താരം ലീ ജുങ്-ജെ തുടങ്ങിയ ആഗോള താരങ്ങൾക്കൊപ്പം ഷാരൂഖ് ഖാൻ നിൽക്കുന്ന ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് അതീവ സ്റ്റൈലിഷ് ലുക്കിലാണ് താരം ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.
ദക്ഷിണ കൊറിയൻ സൂപ്പർ താരം ലീ ജുങ്-ജെ ഷാരൂഖിനൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട്, ആദരണീയനായ ഒരു ഐക്കണിനൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കുറിച്ചു. മില്ലി ബോബി ബ്രൗൺ, ഓസ്‌കാർ ഐസക് എന്നിവർക്കൊപ്പമുള്ള ഗ്രൂപ്പ് ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. അവാർഡ് വേദിയിൽ ഷാരൂഖ് സംസാരിക്കുമ്പോൾ തുർക്കിഷ് നടി ഹാൻഡെ എർച്ചൽ തന്റെ ഫോണിൽ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്ന വീഡിയോയും ആരാധകർക്കിടയിൽ ചർച്ചയായി. ജോയ് അവാർഡ്‌സിന്റെ അഞ്ചാം വാർഷികത്തിൽ അതിഥിയായി എത്തിയതിൽ താരം സന്തോഷം പ്രകടിപ്പിച്ചു.
നിലവിൽ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' (King) എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഷാരൂഖ് ഖാൻ. ഷാരൂഖിനൊപ്പം മകൾ സുഹാന ഖാനും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അഭിഷേക് ബച്ചൻ, ദീപിക പദുകോൺ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2026 ക്രിസ്മസ് റിലീസായി എത്തുമെന്നാണ് സൂചന. പത്താൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം സിദ്ധാർത്ഥ് ആനന്ദും ഷാരൂഖും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്കുള്ളത്.
Bollywood superstar Shah Rukh Khan stole the spotlight at the Joy Awards 2026 in Riyadh, Saudi Arabia, where his photos with global icons like Katy Perry, Millie Bobby Brown, and Lee Jung-jae went viral. Dressed in a sleek all-black outfit, SRK charmed international stars and fans alike, with Squid Game star Lee Jung-jae describing the meeting as an "honour." Currently, the actor is filming his highly anticipated action-thriller 'King,' directed by Siddharth Anand, which marks his first on-screen collaboration with daughter Suhana Khan and is expected to release in late 2026.