ഷാൻ കേച്ചേരിയുടെ 'ഫോർ സ്റ്റോറീസ്' ടൈറ്റിൽ പോസ്റ്റർ റിലീസായി | Four Stories

ചിത്രത്തിൽ നാല് സ്ത്രീകൾ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Four Stories
Published on

പടക്കളo ഫെയിം ലക്കി, പി പികുഞ്ഞികൃഷ്ണൻ മാഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന "ഫോർ സ്റ്റോറീസ് "(Four Story's) എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഇതിൻസ്, ഹാപ്പി പീപ്പിൾസ് എന്നീ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാല് സ്ത്രീകൾ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിൻസീർ ഛായാഗ്രഹണം നിർവഹിക്കുന്നു. ജോഫി തരകൻ, സഹീറ നസീർ എന്നിവരുടെ വരികൾക്ക് ജെസിൻ ജോർജ്ജ് സംഗീതം പകരുന്നു.

തിരക്കഥ-ദർശരാജ് ആർ, എഡിറ്റിംഗ്-അഖിൽ ഏലിയാസ്, കല-സാബു രാമൻ, മേക്കപ്പ്-മനോജ് അങ്കമാലി, സ്റ്റൈലിറ്റ്-അജു ഫീനിക്സ്, സ്റ്റിൽസ് -ശ്യാം ജിത്തു, ടൈറ്റിൽ, പബ്ലിസിറ്റി ഡിസൈനർ- സൂരജ് സുരൻ. മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്.

Related Stories

No stories found.
Times Kerala
timeskerala.com