
കൊച്ചി: സിനിമാ മേഖലയിലെ ലൈംഗിക ആരോപണ പരാതികളില്‍ കൂടുതല്‍ താരങ്ങള്‍ക്കെതിരേ കേസ്. നടന്മാരായ ഇടവേള ബാബുവിനും മണിയന്‍പിള്ള രാജുവിനുമെതിരേ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് നടപടി സ്വീകരിച്ചത്.
എറണാകുളം നോര്‍ത്ത് പോലീസാണ് ഇടവേള ബാബുവിനെതിരേ കേസെടുത്തത്. ഫോര്‍ട്ട് കൊച്ചി പോലീസാണ് മണിയന്‍പിള്ള രാജുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ നടിയുടെ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.