തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതി നിർദ്ദേശപ്രകാരമുള്ള സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.(Sexual assault case, PT Kunju Muhammed's arrest recorded and released)
ഐ.എഫ്.എഫ്.കെ (IFFK) മലയാള ചലച്ചിത്ര സെലക്ഷൻ ജൂറി ചെയർമാനായിരുന്ന സമയത്ത് പി.ടി. കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്നാണ് വനിതാ ചലച്ചിത്ര പ്രവർത്തക പരാതിപ്പെട്ടത്.
നവംബർ 27-ന് ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഡിസംബർ 8-ന് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ഇയാൾക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.