'ആഗസ്റ്റ് 2 ശനിയാഴ്ച' , ഈ ദിവസമായിരുന്നു ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിനു പോയത്; 'ദൃശ്യം' ഓര്‍മകൾ പങ്കുവച്ച് പ്രേക്ഷകർ | Drishyam

സിനിമയില്‍ ഒരു തീയതിക്ക് ഇത്രയധികം പ്രാധാന്യം ഉണ്ടാകുന്നതും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നതും ദൃശ്യം എന്ന സിനിമയിലൂടെ
Drishyam
Published on

'ആഗസ്റ്റ് 2 ശനിയാഴ്ച' എന്താണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. ഈ ദിവസത്തിന് പ്രാധാന്യമൊന്നും ഇല്ലായിരുന്നു ദൃശ്യം എന്ന സിനിമ റിലീസാകുന്നതുവരെ. അതിനുശേഷമാണ് മലയാള സിനിമാ പ്രേക്ഷകര്‍ ഈ ദിവസത്തെ നെഞ്ചിലേറ്റിയത്. ഈ ദിവസമായിരുന്നു ദൃശ്യം സിനിമയില്‍ ജോര്‍ജുകുട്ടിയും കുടുംബവും ധ്യാനത്തിനു പോയത്. ഇത്തവണ ആഗസ്റ്റ് 2 സിനിമാ ഡയലോഗില്‍ പറയുന്നതുപോലെ ശനിയാഴ്ച ദിവസമാണെന്നതും പ്രത്യേകതയാണ്.

വീണ്ടുമൊരു ആഗസ്റ്റ് 2 അത് ശനിയാഴ്ചയും കൂടിയാകുമ്പോൾ 'ദൃശ്യം' ഓര്‍മ്മ പങ്കുവയ്ക്കുകയാണ് പ്രേക്ഷകര്‍. സിനിമയില്‍ ഒരു തീയതിക്ക് ഇത്രയധികം പ്രാധാന്യം ഉണ്ടാകുന്നതും പ്രേക്ഷകര്‍ക്കിടയില്‍ അത് വൻ ചര്‍ച്ചയാകുന്നതും ദൃശ്യം എന്ന സിനിമയിലൂടെയാണ്.

2013 ഡിസംബര്‍ 19 നാണ് ദൃശ്യം സിനിമ റിലീസിനെത്തുന്നത്. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 'ദിവസ'ത്തിന്റെ പേര് ഇപ്പോഴും ചര്‍ച്ചയാകുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്, 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം എന്ന സിനിമ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോര്‍ജ് കുട്ടിയായി എത്തുന്നത്. മോഹന്‍ലാലാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം, ദൃശ്യം 2 നിര്‍മിച്ചിരിക്കുന്നത്.

മീന, സിദ്ദിഖ്, ആശ ശരത്, അന്‍സിബ, എസ്തര്‍ അനില്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ആദ്യ ഭാഗം പുറത്തിറങ്ങി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോണ്‍ ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. 'ആഗസ്റ്റ് 2' എന്ന തീയതി പിന്നീട് പലരും സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയാക്കി. പിന്നീട് അത് തമാശയാക്കി, വരുണ്‍ പ്രഭാകറിന്റെ ചരമവാര്‍ഷികവും ധ്യാനം കൂടലും തുടങ്ങി ട്രോളുകളും ഇറങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com