
സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം പുറത്തുവിട്ടു. 'വെൺമതി ഇനി അരികിൽ നീ മതി' എന്ന ഗാനമാണ് പുറത്തുവിട്ടത്. സിദ്ധ് ശ്രീറാമാണ് ഗായകൻ. ഹരിനാരായണന്‍റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകറാണ് സംഗീതം നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ആഗസ്റ്റ് 28ന് റിലീസ് ചെയ്യും.
'വളരെ പ്ലസന്‍റ് ആയി സഞ്ചരിക്കുന്ന ഒരു സിനിമ' എന്നാണ് സംവിധായകൻ സത്യൻ അന്തിക്കാട് ചിത്രത്തെക്കുറിച്ച് പറയുന്നത്. സത്യൻ അന്തിക്കാട്-മോഹൻലാൽ കോമ്പിനേഷനിൽ ഒരുങ്ങുന്ന ചിത്രമായതിനാൽ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ആ പ്രതീക്ഷകളോട് നീതി പുലർത്തിയുള്ള സിനിമ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.
മാളവിക മോഹൻ, സംഗീത് പ്രതാപ്, സിദ്ദിഖ്, ലാലു അലക്സ്, സംഗീത, ബാബുരാജ്, സബിത ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. മനു മഞ്ജിത്താണ് മറ്റൊരു ഗാന രചയിതാവ്. കഥ - അഖിൽ സത്യൻ. തിരക്കഥ -ടി.പി. സോനു ' ഛായാഗ്രഹണം - അനു മൂത്തേടത്ത്. എഡിറ്റിങ് - കെ. രാജഗോപാൽ. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ്. സ്റ്റിൽസ് - അമൽ.സി. സദർ.
അനൂപ് സത്യനാണ് മുഖ്യ സംവിധാന സഹായി. സഹ സംവിധാനം - ആരോൺ മാത്യു രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പുനെയിലും കേരളത്തിൽ കൊച്ചി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രീകരണം.