
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബോളിവുഡ് ചിത്രം ‘സർസമീൻ’ ട്രെയിലർ എത്തി. കജോൾ നായികയാകുന്ന സിനിമയിൽ സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് വില്ലൻ വേഷത്തിലെത്തുന്നത്. ഇബ്രാഹിമിന്റെ രണ്ടാമത്തെ സിനിമയാണിത്. സൈനിക വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.
ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. നടൻ ബൊമൻ ഇറാനിയുടെ മകൻ കയോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരൺ ജോഹർ ആണ് നിർമാണം. സൗമിൽ ശുക്ലയും അരുൺ സിങും ചേർന്നാണ് തിരക്കഥ. പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.