

ഫെമിനിസവുമായി ബന്ധപ്പെട്ട് തന്റെ നിലപാട് വ്യക്തമാക്കിയ നടി മീനാക്ഷി അനൂപിനെതിരെ എഴുത്തുകാരി എസ്. ശാരദക്കുട്ടി. ആണിനും പെണ്ണിനും അവകാശങ്ങൾ ഒന്നാണെങ്കിലും അവരുടെ അനുഭവങ്ങൾ വ്യത്യസ്തമാണെന്ന് ശാരദക്കുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു.
"ഉത്തരം എപ്പോഴും പറയുന്നതുപോലെ എന്‍റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ ... ഒരു സ്ത്രീ തന്‍റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്‍റെ 'ഫെമിനിസം'."- എന്നായിരുന്നു ഫെമിനിസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മീനാക്ഷി നൽകിയ മറുപടി.
"മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്കും ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. യഥാർഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. നാളെ പല പൊട്ടത്തരങ്ങളിൽ ഒരു പൊട്ടത്തരം മാത്രമാണിതെന്ന് മീനാക്ഷി തിരിച്ചറിയും." - ശാരദക്കുട്ടി അഭിപ്രായപ്പെട്ടു.