
വനശ്രീ ക്രീയേഷൻസിന്റെ ബാനറിൽ കെ. എൻ. ബേത്തൂർ നിർമ്മിച്ച്, സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത് സന്തോഷ് കീഴാറ്റൂര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മോപ്പാള’ ഒ ടി ടിയിൽ റിലീസ് ചെയ്തു. സമൂഹത്തിൽ മാറാതെ തുടരുന്ന ജാതിമതാന്ധതയുടെ കഥ പറയുന്ന ചിത്രം ജൂലൈ 4 മുതൽ ബുക്ക് മൈ ഷോ സ്ട്രീമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഋതേഷ് അരമന, സോണിയ മല്‍ഹാര്‍, പ്രജ്ഞ ആര്‍ കൃഷ്ണ, ദേവ നന്ദന്‍, കൂക്കൽ രാഘവൻ, രഞ്ജിരാജ് കരിന്തളം, സുധാകരൻ തെക്കുമ്പാടൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
2021ലെ കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർ നാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം മുമ്പ് ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്സ് സങ്കടിപ്പിക്കുന്ന ഫസ്റ്റ് ടൈം ഫിലിം മേക്കേഴ്സ് സെഷൻ എന്ന ചലച്ചിത്ര മേളയിലേയ്ക്കും, ന്യൂയോര്‍ക്കിലെ ബീ ബോപ് ചാനല്‍ കണ്ടന്റ് ചലച്ചിത്ര മേളയിലേയ്‌ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
രണ്ട് വ്യത്യസ്ത ജാതികളിൽ പെട്ട ദമ്പതികൾക്ക് ജനിച്ച ദേവനന്ദു എന്ന പന്ത്രണ്ട് വയസ്സുകാരൻ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരവസ്ഥയാണ് ചിത്രം പറയുന്നത്. ദേവുനന്ദുവിന്റെ വല്യച്ഛനും തെയ്യം കലാകാരനുമായാണ് സന്തോഷ് കീഴാറ്റൂര്‍ ചിത്രത്തിൽ എത്തുന്നത്. കാസര്‍കോട് സ്വദേശി കെ എന്‍ ബേത്തൂരാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രം ഉടൻ തന്നെ മറ്റ് ഒ ടി ടി പ്ലാറ്റുഫോമുകളിലും സ്ട്രീമിംഗ് ആരംഭിക്കും.
തിരക്കഥ: ഉപേന്ദ്രന്‍ മടിക്കൈ, ക്യാമറ: അഭിലാഷ് കരുണാകരന്‍, പ്രശാന്ത് ഭവാനി, സംഗീതം: ശ്രീജിത്ത് നീലേശ്വര്‍, എഡിറ്റിംഗ്: ദിനില്‍ ചെറുവത്തൂര്‍, ലൊക്കേഷന്‍ സൗണ്ട്: തോമസ് കുരിയന്‍, കല: മധു കല കാരിയില്‍, പ്രജിന്‍ മാട്ടൂല്‍, മേക്കപ്പ്: വിനീഷ് ചെറുകാനം, പീയൂഷ്, ആലാപനം: ഉമേഷ് നീലേശ്വര്‍, സെക്കൻഡ് യൂണീറ്റ് ക്യാമറ: ഷോബിൻ ഫ്രാൻസിസ്, സംവിധാന സഹായി: സെബിൻ സേവ്യർ, സ്റ്റില്‍സ്: വിഷ്ണു ബി. എ., ട്രെയ്ലർ കട്ട്സ്: ഘനശ്യാം, ഹെലിക്യാം: വിനീഷ് റെയിന്‍ബോ, വിതരണം: കാസാബ്ലാങ്കാ ഫിലിം ഫാക്ടറി.