നിയമ പഠനത്തിന് അഡ്മിഷൻ എടുത്ത് സാന്ദ്ര തോമസ് | Sandra Thomas

"ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതാണെങ്കിലും അത് ഒരിക്കലും വളര്‍ച്ചയെ തടയുന്നില്ല, ഏത് ഘട്ടത്തിലും സ്വപ്‌നങ്ങളെ പിന്തുടരണം"
Sandra
Published on

നിയമ പഠനത്തിന് അഡ്മിഷൻ എടുത്ത് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ബംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയിലാണ് അഡ്മിഷൻ എടുത്തത്. തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് സാന്ദ്ര ഈ വിവരം പങ്ക് വെച്ചിരിക്കുന്നത്.

"ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതാണെങ്കിലും അത് ഒരിക്കലും വളര്‍ച്ചയെ തടയുന്നില്ല. ജീവിതത്തിലെ ഏത് ഘട്ടത്തിലും സ്വപ്‌നങ്ങളെ പിന്തുടരാനും ഒരേസമയം പല ഉത്തരവാദിത്വങ്ങളും അഭിമാനത്തോടെ നിര്‍വഹിക്കാനും സ്ത്രീകള്‍ക്ക് കഴിയുമെന്ന് തെളിയിക്കാന്‍ വേണ്ടി കൂടിയാണ് തന്റെ ശ്രമം."- സാന്ദ്ര പറഞ്ഞു. നിയമം എന്നും ഹൃദയത്തോട് ചേര്‍ന്നുനിന്ന ഒന്നായിരുന്നുവെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.

ബി.ബി.എ ബിരുദധാരിയാണ് സാന്ദ്ര. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സാന്ദ്ര ബി.ബി.എ ബിരുദം കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദവും സാന്ദ്ര കരസ്ഥമാക്കിയിട്ടുണ്ട്.

വിജയ് ബാബുവിനൊപ്പം 'ഫ്രൈഡേ ഫിലിം ഹൗസ്' എന്ന പേരില്‍ നിര്‍മാണ കമ്പനിയുണ്ടാക്കിയാണ് സാന്ദ്ര സിനിമയില്‍ സജീവമായത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസ് വിട്ട് സ്വന്തം നിര്‍മാണക്കമ്പനി ആരംഭിച്ചു. ആട്, ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com