
കൊച്ചി : പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ തൻ്റെ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിർമ്മാതാവ് സാന്ദ്ര തോമസ്. അവർ എറണാകുളം സബ് കോടതിയിൽ ഹർജി സമർപ്പിച്ചു. (Sandra Thomas in Court )
താൻ ബൈലോ പ്രകാരം മത്സരിക്കാൻ യോഗ്യയാണെന്നാണ് സാന്ദ്ര പറയുന്നത്. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണ് എന്നും ഹർജിയിൽ പരാമർശിക്കുന്നു.
സംഭവത്തിൽ ഏറെ നേരം വാക്കുതർക്കമുണ്ടായിരുന്നു. ഒടുവിൽ പറഞ്ഞത് പോലെ അവർ ഇന്ന് കോടതിയെ സമീപിക്കുകയായിരുന്നു.