കൊച്ചി : ജാമ്യം ലഭിച്ചതിന് പിന്നാലെ നടിക്കെതിരെ രംഗത്തെത്തി സംവിധായകൻ സനൽ കുമാർ ശശിധരൻ. അവർ മാഫിയയുടെ നിയന്ത്രണത്തിൽ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (Sanal Kumar Sasidharan about the case)
മാനേജരാണ് നടിയെ നിയന്ത്രിക്കുന്നത് എന്നും, തനിക്കെതിരെ വ്യാജ പരാതിയാണ് നൽകിയതെന്നും സനൽകുമാർ ശശിധരൻ ആരോപിച്ചു. പരാതിയിൽ വസ്തുതയുണ്ടെങ്കിൽ നടി പരസ്യമായി അക്കാര്യം പറയാത്തത് എന്താണെന്ന് അദ്ദേഹം ചോദിച്ചു.
7 വർഷമായി അവരുമായി പ്രണയത്തിലാണെന്നും, നടി കൂടി ആവശ്യപ്പെട്ടിട്ടാണ് ഈ പോരാട്ടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.