
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെയാണ് മുൻ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സമീര്‍ വാങ്കഡെയെ കുറിച്ച് വാര്‍ത്തകൾ വന്നത്. ഇപ്പോൾ നടന്‍ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിനും നെറ്റ്ഫ്ലിക്സിനുമെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് വീണ്ടും വാർത്തകളിൽ നിറയുകയാണ് സമീര്‍ വാങ്കഡെ.
ആര്യൻ ഖാൻ ആദ്യമായി സംവിധാന ചെയ്ത “ബാ**ഡ്‌സ് ഓഫ് ബോളിവുഡ്” തന്റെ പ്രതിച്ഛായയെ തകർക്കാൻ ഉദ്ദേശിച്ചുള്ള തെറ്റായതും, അപകീർത്തികരവുമായ ഉള്ളടക്കമാണെന്ന് ആരോപിച്ചാണ് സമീർ വാങ്കഡെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് നൽകിയത്. നഷ്ടപരിഹാരമായി ലഭിക്കുന്ന രണ്ട് കോടി രൂപ കാൻസർ രോഗികൾക്കായി ടാറ്റ മെമ്മോറിയൽ കാൻസർ ആശുപത്രിക്ക് സംഭാവന ചെയ്യണമെന്നാണ് ഹർജിയിൽ പറയുന്നത്.