ഡൽഹി : ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാന ചെയ്‌ത 'ദ ബാഡ്‌സ് ഓഫ് ബോളിവുഡ്' എന്ന വെബ് സീരീസിനെതിരെ മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വാംഖഡെ കോടതിയില്‍. വെബ് സീരീസ് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റായതും, ദുരുദ്ദേശ്യപരവും, അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നാണ് വാംഖഡെയുടെ ആരോപണം.
ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആഗോള സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സ്, തുടങ്ങിയവര്‍ക്കെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ചെയ്തിട്ടുള്ളത്.രണ്ട് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും സീരീസ് സംപ്രേഷണം നിര്‍ത്തിവെയ്ക്കണമെന്നും പരാതിയില്‍ പറയുന്നു.
സീരിസില്‍ ഒരു കഥാപാത്രം സത്യമേവ ജയതേ എന്ന് പറഞ്ഞതിന് ശേഷം നടുവിരല്‍ ഉയര്‍ത്തി അശ്ലീല ആംഗ്യം കാണിക്കുന്നുണ്ടെന്നും. സത്യമേവ ജയതേ ദേശീയ ചിഹ്നമാണെന്നും സമീർ വാങ്കഡെ പറയുന്നു. 1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയുന്ന നിയമത്തിലെ വ്യവസ്ഥകളുടെ ഗുരുതര ലംഘനമാണ് നടന്നിരിക്കുന്നതെന്നും സമീര്‍ വാങ്കഡെ കുറ്റപ്പെടുത്തുന്നു.ഷോയുടെ സ്ട്രീമിംഗും വിതരണവും തടയണമെന്നും ഉള്ളടക്കം അപകീര്‍ത്തികരമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം, 2021 ഒക്ടോബറില്‍ ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ശ്രദ്ധനേടിയ ഉദ്യോഗസ്ഥനാണ് സമീര്‍ വാംഖഡെ.22 ദിവസം ജയിലില്‍ കഴിയേണ്ടിവന്നുവെങ്കിലും പിന്നീട് ആര്യന്‍ ഖാന്‍ എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ടു.