Description
Digital Voice of Kerala
Monday, March 9, 2026

Digital Voice of Kerala
HomeEntertainmentവനത്തിനുള്ളിലെ നിഗൂഢതകളുമായി 'സംഭവം അധ്യായം ഒന്ന്'; മാർച്ച് ആറിന് തീയേറ്ററുകളിലേക്ക് |...

വനത്തിനുള്ളിലെ നിഗൂഢതകളുമായി ‘സംഭവം അധ്യായം ഒന്ന്’; മാർച്ച് ആറിന് തീയേറ്ററുകളിലേക്ക് | Sambhavam Adhyayam Onnu Malayalam Movie

🎙️ Latest Podcast

കൊച്ചി: ഏറെ ശ്രദ്ധ നേടിയ ‘സംഭവം’ എന്ന ഹ്രസ്വചിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മിസ്റ്ററി ഫാന്റസി ത്രില്ലർ ‘സംഭവം അധ്യായം ഒന്ന്’ റിലീസിന് തയ്യാറെടുക്കുന്നു (Sambhavam Adhyayam Onnu Malayalam Movie). നവാഗതനായ ജിത്തു സതീശൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാർച്ച് ആറിന് പ്രദർശനത്തിനെത്തും. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

കേരള-തമിഴ്‌നാട് അതിർത്തിയിലെ നിഗൂഢതകൾ നിറഞ്ഞ വനപ്രദേശമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിക്കൽ ഈ കാടിനുള്ളിൽ കയറിയവരാരും പിന്നീട് പുറംലോകം കണ്ടിട്ടില്ല എന്ന വിശ്വാസത്തെ മുൻനിർത്തിയാണ് സിനിമ കഥ പറയുന്നത്. ആക്ഷനും സസ്‌പെൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു മിസ്റ്ററി ത്രില്ലറാണ് ചിത്രം. പാലക്കാട്ടെ ധോണി വനം, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്.

ചിത്രത്തിൽ അസ്‌ക്കർ അലി, വിനീത് കുമാർ, സിദ്ധാർഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസ്സിം ജമാൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

അണിയറ പ്രവർത്തകർ:
ചായഗ്രഹണം: നവീൻ നജോസ്
എഡിറ്റിങ്: അർജുൻ പ്രകാശ്
പശ്ചാത്തല സംഗീതം: ഗോഡ് വിൻ തോമസ്
മേക്കപ്പ്: പട്ടണം റഷീദ്
വസ്ത്രാലങ്കാരം: സമീറ സനീഷ്
സംഘട്ടനം: അഷ്റഫ് ഗുരുക്കൾ

നവീൻ ഊട്ടയാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ. ആഷ്ന റഷീദാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. യെല്ലോ ടൂത്ത്‌സ് ഡിസൈൻ ചെയ്ത പബ്ലിസിറ്റി പോസ്റ്ററുകൾ ഇതിനകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.