

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിൽ നിന്നും ആരോഗ്യ പ്രശ്‌നത്തിൽ നിന്നും തന്നെ കരകയറാൻ സഹായിച്ച ഒരു വഴി സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു(Samantha Ruth Prabhu). നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് സാമന്തയുടെ ഈ വഴിയെ ഇതിനോടകം ഹൃദയം കൊണ്ട് സ്വീകരിച്ചത്.
ജീവിതത്തിൽ തരണം ചെയ്‌യേണ്ടി വന്ന എല്ലാ വേദനകളില്‍ നിന്നും പുറത്ത് കടക്കാൻ ഒരു വഴിയുണ്ട്. അത് ഒരു ആചാരമാണ്. നിങ്ങള്‍ക്ക് ലഭിച്ചിട്ടുളള നല്ല മൂന്ന് കാര്യങ്ങള്‍ എഴുതി വെക്കുക. എഴുത്ത് നിങ്ങള്‍ക്ക് സ്വാഭാവികമായി വരുന്നതാണെങ്കില്‍, ഇന്ന് നിങ്ങള്‍ നന്ദിയുള്ള മൂന്ന് കാര്യങ്ങള്‍ എഴുതിവയ്ക്കുക. അവ വലുതായിരിക്കണമെന്നില്ല, സത്യസന്ധമായിരിക്കണം. അതേസമയം എഴുതുന്നത് ബുദ്ധിമുട്ടുള്ളതോ നിര്‍ബന്ധിതമോ ആണെന്ന് തോന്നുകയാണെങ്കില്‍, അതും കുഴപ്പമില്ല. അത് മനസ്സില്‍ പറയാന്‍ ശ്രമിക്കുക അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുന്ന ഒരാളുമായി പങ്കിടാന്‍ ശ്രമിക്കുക. ചിലപ്പോള്‍, നിങ്ങളുടെ ഹൃദയത്തില്‍ നിശബ്ദമായി 'നന്ദി' പറഞ്ഞുകൊണ്ട് ഇരിക്കുന്നതും മതിയാകും. അത് നല്‍കുന്ന കൃതജ്ഞതയും സന്തോഷവും വേറെ തന്നെയാണ് എന്നും സാമന്ത പറയുന്നു. സിംപിളാണ് പക്ഷേ പവര്‍ഫുള്‍ ആണെന്നാണ് സമാന്ത തന്റെ പ്രവർത്തയെ സൂചിപ്പിച്ചത്.