"ഒന്നും ഒളിക്കാനില്ല"; രാജ് നിദിമോരുവുമായുള്ള പ്രണയം വെളിപ്പെടുത്തി സാമന്ത | Raj Nidimoru

ഈ വർഷം ജീവിതത്തിൽ നടത്തിയ ഏറ്റവും ധീരമായ ചില ചുവടുവപ്പ്, വെല്ലുവിളികൾ ഏറ്റെടുക്കുന്നു.
Samantha
Published on

തെന്നിന്ത്യൻ സുന്ദരി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിലാണെന്ന അഭ്യൂഹത്തിന് പിന്നാലെ, രാജ് നിദിമോരുവിനെ ചേർത്തുപിടിച്ചുള്ള ചിത്രവും അതിനൊപ്പം സാമന്ത ചേർത്ത കുറിപ്പുമാണ് ഇപ്പോൾ ചർച്ച വിഷയം. ഈ വർഷം ജീവിതത്തിൽ നടത്തിയ ധീരമായ ചുവടുവെപ്പുകളെക്കുറിച്ചായിരുന്നു സാമന്തയുടെ പോസ്റ്റ്. പങ്കുവച്ച അവസാന ചിത്രത്തിൽ ഒന്നും ഒളിക്കാനില്ല എന്ന ഹാഷ്ടാഗും നടി ചേർത്തിട്ടുണ്ട്. താൻ ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പോസ്റ്റ് ചെയ്തത്. സുഹൃത്തായ തമന്നയും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.

‘‘ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വർഷമായി, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാൻ എടുത്തത്. വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ഉൾപ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോൾ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഞാൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ആത്മാർഥതയുള്ളവരുമായ ചില ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്. വലിയ വിശ്വാസത്തോടെ, ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം.’’ - സാമന്തയുടെ കുറിപ്പ് ഇങ്ങനെ.

കുറിപ്പിനൊപ്പം സാമന്ത പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്ന് രാജ് നിദിമോരുവിനൊപ്പം ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രം. ഇരുവരും തങ്ങളുടെ ബന്ധം പരോക്ഷമായി പുറത്തറിയിച്ചതാണോ? എന്നാണ് ആളുകൾക്ക് അറിയേണ്ടത്. പങ്കുവച്ച ചിത്രങ്ങൾക്കവസാനം ‘ഒന്നും ഒളിക്കാനില്ല’ എന്ന ഹാഷ്ടാഗ് ചേർത്തതും പ്രണയവാർത്തകൾക്ക് ആക്കംകൂയിട്ടുണ്ട്.

സാമന്തയും രാജ് നിദിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും 'ദ് ഫാമിലി മാൻ 2' എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

2021 ലാണ് സാമന്തയും നടൻ നാഗചൈതന്യയും തമ്മിൽ വേർപിരിഞ്ഞത്. കഴിഞ്ഞ വർഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com