

നോയ്ഡ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിക്കി എംഎല്‍എയ്ക്കുമെതിരെ വധഭീഷണി നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. 20 കാരനായ ഗുര്‍ഫാന്‍ ഖാനെയാണ് നോയിഡയില്‍ വെച്ച് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുര്‍ഫാന്‍ ഖാനെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ചയാണ് സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസിലേക്ക് ഇരുവര്‍ക്കുമെതിരെ ഭീഷണി ഉണ്ടായത്. മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ വധിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് എംഎല്‍എ ഓഫീസിലെ ജീവനക്കാരന്‍ പരാതി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുര്‍ഫാന്‍ ഖാനെ കസ്റ്റഡിയിലെടുത്തത്.