ബേസിലിന്റെ പൊൻമാനിൽ സജിൻ ഗോപുവും; പോസ്റ്റർ പുറത്ത്

ബേസിലിന്റെ പൊൻമാനിൽ സജിൻ ഗോപുവും; പോസ്റ്റർ പുറത്ത്
Published on

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന സിനിമയിൽ, സജിൻ ഗോപു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്ത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന പൊൻമാൻ്റെ ചിത്രീകരണം അവസാനിച്ചു. ജി ആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊൻമാൻ ഒരുക്കിയിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവരുടേതാണ് തിരക്കഥ.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തി നേടിയെടുത്ത നടനാണ് സജിൻ ഗോപു. ബേസിൽ ജോസഫ്, സജിൻ ഗോപു എന്നിവർക്കൊപ്പം ലിജിമോൾ ജോസ്, ആനന്ദ് മന്മഥൻ, ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരും ഇതിലെ പ്രധാന അഭിനേതാക്കളാണ്.

Related Stories

No stories found.
Times Kerala
timeskerala.com