കൊച്ചി : താൻ ഫിലിം ചേംബർ പ്രസിഡൻ്റ് ആകാതിരിക്കാനായി പല ഗൂഢാലോചനകളും നടക്കുന്നുണ്ടെന്ന് പറഞ്ഞ് സജി നന്ത്യാട്ട്. എല്ലാം നിസാര കാരണങ്ങൾ പറഞ്ഞാണ് ചെയ്യുന്നതെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചാൽ യോഗം വിളിക്കാൻ പാടില്ലെന്നുള്ള നിയമം മറികടന്ന് ഇന്നലെ അത് സംഭവിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (Saji Nanthyattu about the controversy)
ചില അഴിമതികൾ കണ്ടെത്തിയതാണ് ഇതിന് കാരണമെന്നും, നിർമ്മാതാക്കളും വിതരണക്കാരുമടക്കം തനിക്കൊപ്പം ആണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ സാന്ദ്ര എന്ന വ്യക്തിയെ പിന്തുണയ്ക്കുന്നില്ല എന്നും അവരുടെ ചില പ്രസ്താവനകളെയാണ് പിന്തുണച്ചതെന്നും അദ്ദേഹം അറിയിച്ചു.
തൻ്റെ കയ്യിൽ പല ബോംബും ഉണ്ട് എന്നും , സംഘടന മോശമാകാതെ ഇരിക്കാനാണ് അതൊന്നും പുറത്തു വിടാത്തത് എന്നും സജി നന്ത്യാട്ട് പ്രതികരിച്ചു.